Youth Association

യുവജനങ്ങള്‍ പരി.സഭയിലെ എല്ലാ രംഗങ്ങളിലും പ്രവര്‍ത്തന നിരതരായ അംഗങ്ങളാണ്‌. എന്തിനേയും ചോദ്യം ചെയ്യുന്ന കാലഘട്ടം. അനീതികളേയും അന്ധവിശ്വാസങ്ങളേയും ചോദ്യചെയ്യാനും ഉച്ചാടനം ചെയ്യാനും അദമ്യമായ ഇച്ഛാശക്തി പ്രകടമാക്കുന്ന ജീവിതഘട്ടം. സമൂഹത്തില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുവാന്‍, കര്‍മമധീരത ഓളംവെട്ടുന്ന പ്രവര്‍ത്തനത്തിന്റേയും കാലഘട്ടം. താന്‍ പ്രവര്‍ത്തിക്കുന്ന സഭ‍യിലെ സണ്ടേസ്‌കൂളുകള്‍ക്കും മറ്റ്‌ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്ത്‌, ക്രിസ്‌തുവിനെ പിന്‍പറ്റാന്‍ കൊച്ചു കുട്ടികളേയും മറ്റുള്ളവരേയും തയ്യാറാക്കുന്ന, നേതൃത്വഗുണം പ്രകടമാക്കുന്ന സുവര്‍ണ്ണകാലം, അനാഥരേയും അവശരേയും ആലംബഹീനരേയുംസഹായിച്ച്‌ ഒരു നല്ല ശമര്യാക്കാരനെപ്പോലെ സഭയ്‌ക്ക്‌ വഴികാട്ടിയായി നിന്ന്‌ പ്രവര്‍ത്തിക്കുവാന്‍ പറ്റുന്ന കാലഘട്ടം. ഇപ്രകാരം ഓജസ്സും തേജസ്സും പ്രകടമാക്കിക്കൊണ്ട്‌ ഒരു നല്ല ആത്മാവ് വെട്ടിത്തുറക്കുന്ന യുവജനങ്ങള്‍ സഭയ്‌ക്ക്‌ എന്നും അഭിമാനമാണ്‌. ഒരു മുതല്‍കൂട്ടാണ്‌..

ഞായറാഴ്‌ച ദിവസങ്ങളില്‍ വി. ആരാധനയ്‌ക്കുശേഷം ബഹുമാനപ്പെട്ട വികാരിയുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടുകയും സംഘടനാ പ്രവര്‍ത്തനം വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ ആലോചിച്ചു ബഹു. മാനേജിംഗ്‌ കമമറ്റി‍യുടെ അനുമതിയോടെ പ്രവര്‍ത്തിച്ചുവരുന്നു. വി. ആരാധന, സേവനം, വിശ്വാസ സംരക്ഷണം, സിവിശേഷ ഘോഷണം, പഠനം എന്നീ ലക്ഷ്യല്‍ങ്ങളെ മുന്‍നിര്‍ത്തി ഈ പള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന യൂത്ത്‌ അസോസിയേഷന്‍ കഴിഞ്ഞ 26 വര്‍ഷം കൊണ്ട്‌ ശക്തമായ ഒരു യുവജന സമൂഹമായി സംഘടന വളര്‍ന്നുവന്നു. അഖില മലല്‍ങ്കരാടിസ്ഥാനത്തിലും ഭദ്രാസനാടിസ്ഥാനത്തിലും മികച്ച യൂണിറ്റായി നിരവധി വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ അഭിമാനിക്കതക്കവിധമായ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാനും തുടക്കംകുറിക്കുവാനും കഴിഞ്ഞു. വീടില്ലാത്തവര്‍ക്ക്‌ വീട്‌ വച്ചുകൊടുത്തും, പഴയ കെട്ടിടങ്ങള്‍ പൊളിച്ച്‌ മേഞ്ഞുകൊടുത്തും, ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ കഴിഞ്ഞ ഇരുപത്‌ വര്‍ഷംകൊണ്ട്‌ രക്തം ദാനം നല്‍കിയും, കാഴ്‌ചയില്ലാത്തവര്‍ക്ക്‌ കണ്ണുകള്‍ ദാനം ചെയ്യിപ്പിച്ചും, സൗജന്യമായി വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചും, അനാഥരായവര്‍ക്ക്‌ കൈതാങ്ങുകള്‍ നല്‍കിയും, രോഗത്തിലും ദാരിദ്രത്തിലും ആയവര്‍ക്ക്‌ ധനസഹായം നല്‍കിയും, പഠിപ്പിക്കാന്‍ കഴിവില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക്‌ ആശ്വാസം പകരാന്‍ ഞങ്ങളാല്‍ കഴിയുന്ന സഹായം ചെയ്‌തുകൊണ്ടും, നിര്‍ധനരായ രോഗികള്‍ക്കായി യുത്ത് അസോസിയേഷന്റെ മെഡിസിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മരുന്ന് വിതരണവും നടന്നുവരുന്നു. ഇടവകയ്‌ക്കും ഇടവക ജനങ്ങള്‍ക്കും നാനാജാതി മതസ്ഥരായ ആളുകള്‍ക്കും പ്രയോജനം ലഭിക്കുന്നവിധം പ്രവര്‍ത്തിച്ചുവരുന്നു.

യുത്ത് അസോസിയേഷൻ

ബേസിൽ ബേബി , മാതേക്കര (സെക്രട്ടറി)
അജോ ജോർജ് , പൊന്നാട്ട് ( വൈസ്: പ്രസിഡന്റ )
എൽദോസ് ജോർജ് , ഒറവലാകുടി (ജോ: സെക്രട്ടറി)
ആഷ്‌ലി ടോണി , പുന്നേർക്കൊട്ട് (ജോ: സെക്രട്ടറി
അജു വർഗീസ് , കുരുവിക്കാട്ടുകുടി (ട്രഷറർ )
ബിബിൻ സി പോൾ , ചേനക്കരയിൽ (ഓഡിറ്റർ )
എൽദോസ് പോൾ , കാളാക്കുടിയിൽ (ലൈബ്രെറിയൻ )

കമ്മററി മെമ്പർ

ബിജോയ്‌ ലോറൻസ് , തളിയാറ്റിൽ
ഏലിയാസ്‌ പോൾ , കാളാക്കുടിയിൽ
ബേസിൽ റോയ്‌ , മാനിക്കാട്ട്
ബിബിൻ സി ഏലിയാസ്‌, ചേനക്കരയിൽ
ബേസിൽ ബേബി , മുണ്ടിക്കുടി
ബേസിൽ എൽദോസ് , തളിയാറ്റിൽ
ഓണിക്സ് പോൾ , പൂമറ്റത്തിൽ
ബേസിൽ പോൾ , കുഴിക്കാട്ടിൽ