Sunday School

എല്ലാ മതവിഭാഗങ്ങളിലൂംപെട്ട കൂട്ടികളെ സന്മാർഗ്ഗത്തിലേക്ക്‌ ‌ കൊണ്ടുവരുന്നതിനുവേണ്ടി 1735-ല്‍ റോബര്‍ട്ട്‌ റെയിക്‌സ്‌ എന്ന മഹാന്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച സംരംഭമാണ്‌ സണ്ടേസ്‌ക്കുള്‍ പ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്‌. ഇന്ത്യയില്‍ ആദ്യമായി സണ്ടേസ്‌ക്കുള്‍ പ്രസ്ഥാനം തുടങ്ങിയത്‌ 1800-ല്‍ ബംഗാളിലെ സേറാബുര്‍ നഗരത്തില്‍ലായിരുന്നു. മലങ്കരയില്‍ സണ്ടേസ്‌ക്കുള്‍ പ്രസ്ഥാനം ഭാഗ്യസ്‌മരണാര്‍ഹനായ സത്യവിശ്വാസസംരക്ഷകന്‍ പരിശുദ്ധനായ നി.വ.ദി.ശ്രീപൗലോസ്‌ മാര്‍ അത്താനാസിയോസ്‌ തിരുമേനിയുടെ ശ്രമഫലമായി1920-ല്‍ ആരംഭിക്കുകയും 1964 വരെ മലങ്കര സിറിയന്‍ സണ്ടേസ്‌ക്കുള്‍ അസോസിയേഷന്‍ എന്നറിയപ്പെടുകയുംചെയ്‌തു. 1964 മുതല്‍ 1974ല്‍ -വരെ മലങ്കര അസോസിയേഷന്‍ സിറിയന്‍ സണ്ടേസ്‌ക്കുള്‍ അസോസിയേഷന്‍ എന്നറിയപ്പെട്ട ഈ പ്രസ്ഥാനം 1974-ല്‍ അംഗീകരിച്ച ഭരണഘടനാപ്രകാരം മലങ്കര യാക്കോബായ സിറിയന്‍ സണ്ടേസ്‌ക്കുള്‍ അസോസിയേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

1918 ജനുവരി 19-ാം തീയതി ഇഞ്ചൂര്‍ മാര്‍തോമാ സെഹിയോന്‍ യാക്കോബായ സുറിയാനിപള്ളി സ്ഥാപിതമായ അന്നുമുതല്‍ സണ്ടേസ്‌ക്കൂള്‍ പഠനം നടന്നുവരുന്നു. പള്ളിയുടെ പടിഞ്ഞാറുവശത്തായി ഉണ്ടായിരുന്ന ആശാന്‍കളരിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്നത്‌ ചെറിയപള്ളി ഇടവകാംഗമായ തേക്കിലക്കാട്ട്‌ ഐപ്പ്‌ മകന്‍ കോരത്‌ എന്നുവിളിക്കുന്ന ആശാന്‍ ആയിരുന്നു. അദ്ദേഹമാണ്‌ ഈ സണ്ടേസ്‌ക്കൂളിന്റെ (സെന്റ തോമസ്‌ സണ്ടേസ്‌ക്കൂള്‍ ഇഞ്ചൂര്‍) ആദ്യത്തെ അദ്ധ്യാപകനും ഹെഡ്‌മാസ്റ്ററും. അദ്ദേഹം 34-വര്‍ഷം ഹെഡ്‌മാസ്റ്ററായി സേവനമനിഷ്‌ഠിച്ചു. ഇദ്ദേഹത്തില്‍ നിന്ന്‌ ഈ സണ്ടേസ്‌ക്കുള്‍ അദ്ധ്യാപകര്‍ക്ക്‌ ആശാന്‍ എന്നു പേരു ലഭിച്ചു. ഈ സണ്ടേസ്‌ക്കുളിന്റെ 2-ാ മത്തെ ഹെഡ്‌മാസ്റ്ററായ പരണായില്‍ ജോസഫ്‌ ആശാന്‍ വലിയ പള്ളി ഇടവാംഗമായിരുന്നു. ഇദ്ദേഹം 20 വര്‍ഷം ഹെഡ്‌മാസ്റ്ററായി സേവനമനിഷ്‌ഠിച്ചു. 3-ാ മത്തെ ഹെഡ്‌മാസ്റ്ററായി വന്ന കുരുട്ടുകുളത്തില്‍ ശ്രീ കെ.ഐ തോമസ്‌ ആശാന്‍ 38 വര്‍ഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിച്ചു. 2009 ഡിസംബംറില്‍ ഹെഡ്‌മാസ്റ്റര്‍ സ്ഥാനത്തുനിന്നു വിരമിച്ചു. ഇടവാംകാംഗമായ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ എന്ന ബഹുമതി ഇദ്ദേഹത്തിനുള്ളതാണ്‌. ഈ സണ്ടേസ്‌ക്കുളിന്റെ പുര്‍വ്വകാല അദ്ധ്യാപകരില്‍ ചിലരാണ്‌ ആര്യപ്പിള്ളില്‍ ജോസഫ്‌ ശെമ്മാശന്‍, പരിയാടത്ത്‌ വർഗീസ്‌ ആശാന്‍, പൂമറ്റത്തില്‍ ബഹു. ഗീവർഗീസ്‌ അച്ചന്‍....

സണ്‍‌ഡേ സ്കൂൾ അദ്ധ്യാപകർ

1. എൽദോ ജോസഫ്‌ , കൊച്ചുപുരക്കേൽ ( ഹെഡ്മാസ്റ്റർ )
2. കെ .ഐ തോമസ്‌ കുരുട്ടുകുളത്തിൽ
3. എ സി പൗലോസ്‌ അന്തിനാട്ടുകുടിയിൽ
4. കെ കെ ജോർജ് കുരുന്നപ്പിള്ളിൽ
5. പി എസ് ബിജോയ്‌ പൊന്നാട്ട്
6. കെ സി ജോസ് കുരുന്നപ്പിള്ളിൽ
7. ഏലിയാസ്‌ കെ ജോസ് , കുരുട്ടുകുളത്തിൽ
8. സി ജെ പോൾ ചേനക്കരയിൽ
9. മേഴ്‌സി പോൾ പരിയാരത്ത്
10. സി എസ് സാലു ചെറുകരയിൽ
11. ഉഷ ജോർജ് പരിയാരത്ത്
12. ജോസ് സി സി ചെരണ്ടായത്ത്
13. ബേസിൽ എ ജോയി , അന്തിനാട്ടുകുടിയിൽ (സെക്രട്ടറി )
14. എൽദോസ് കെ ജോർജ് , ഒറവലാകുടി
15. സുസൻ ബോസ് , കളപുരയ്ക്ൽ
16. എൽദോസ് കെ പി , കടിഞ്ഞുമ്മേൽ
17. താര പോൾ , ചേനക്കരയിൽ
18. നിനു ജോസ് , കുരുട്ടുകുളത്തിൽ
19. ജിജോ അബ്രാഹം , തോലാനിക്കുന്നേൽ
20. ഡൈജി മേരി റെജി , കൊച്ചുപുരയ്കേൽ
21. അജു വർഗീസ് , കുരുവിക്കാട്ടുകുടി


MJSSA -യില്‍ അഫിലിയേറ്റഡ്‌ ആയ ഈ സണ്ടേസ്‌ക്കൂള്‍ അസോസിയേഷന്റെ സിലബസ്‌ അനുസരിച്ച്‌ പഠിപ്പിക്കുകയും പ്രവര്‍ത്തിച്ചുവരുകയും ചെയ്യുന്നു.

മനുഷ്യരക്ഷയ്‌ക്കാവശ്യമായ ക്യപാമാര്‍ഗങ്ങളായി നന്മയുടെ കര്‍ത്താവ്‌ സ്ഥാപിച്ച രക്ഷാമാര്‍ഗങ്ങള്‍, കൂദാശകള്‍, അവയുടെ ആവശ്യം, അനുഷ്‌ഠാനം, ഫലം എന്നിവയെക്കുറിച്ചുള്ള ഇളകാത്തതും ഇളക്കാനാവാത്തതുമായ പരമസത്യങ്ങള്‍ തലമുറകള്‍ക്കു വിളമ്പികൊടുക്കുന്ന ഈ പ്രസ്ഥാനത്തിന്‌ നാളിതുവരെ ലഭിച്ച ദൈവീക പരിപാലനത്തിന്‌ ദൈവനാമത്തെ മഹത്വപ്പെടുത്തുന്നു. വരും കാലങ്ങളിലും ഈ പ്രസ്ഥാനത്തിന്റെ ദൈവഹിതാനുയരണമായ വളര്‍ച്ചയും പുരോഗമനത്തിനും നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥന മുഖാന്തിരമായിത്തീരട്ടെ.