Perunnal

പെരുന്നാൾ - ജെനുവരി 17,18,19

ഈ പള്ളിയുടെ ശിലാസ്ഥാപന പെരുന്നാളായ മകരം 6 പെരുന്നാൾ വർഷം തോറും ജെനുവരി 17,18, 19 തിയതികളിലായി നടത്തപെടുന്നു . നാനാജാതിമാതക്കാരായ ഈ ദേശവാസികളും ഇടവകമക്കളും ചേർന്നു ഓഹരിയെടുത്ത്‌ ഈ നാടിന്റെ പെരുന്നാളായി ഏറ്റുകഴിക്കുന്നു . വർഷം തോറും ജെനുവരി 17 ന് കൊടികയറ്റുന്ന പെരുന്നാളിലും 18 ന് പിടവൂർ ഗീവർഗീസ് സഹദയുടെ ചാപ്പലിലെക്കു നടക്കുന്ന ഭക്തി നിർഭരമായ പെരുന്നാൾ പ്രതിക്ഷണത്തിലും 19 നുള്ള പെരുന്നൾ കുർബാനക്കും അതിനു ശേഷം നടക്കുന്ന മഞ്ഞിനികര ബാവയുടെ (താഴു്ത്തെ ) ചപ്പലിലെക്കുള്ള പ്രതിക്ഷണത്തിലും നേർച്ച സദ്യയിലും നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിചേർന്നു അനുഗ്രഹം പ്രാപിക്കുന്നു . ഈ പെരുന്നാൾ എന്നും ദേശത്തിന്റെയും ഇടവകയുടെയും അനുഗ്രഹത്തിന് കാരണമകുന്നു.


മകരം 31 പെരുന്നാൾ

മഹാപരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ്‌ തൃതിയൻ പതൃയർകീസ് ബാവ (മഞ്ഞിനികര ബാവ ) യുടെ ഓർമ്മക്കായി വർഷം തോറും മകരം 31 പെരുന്നാൾ ഈ ഇടവക നടത്തപെടുന്നു , പരിശുദ്ധന്റെ മധ്യസ്ഥതയ്ക്കും തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുന്നതിനായി നൂറുകണക്കിന് ആളുകൾ എത്തിചേരുന്നു .