Kudumba Unit

ഇഞ്ചൂര്‍ മാര്‍ തോമ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തനം വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്‌. നമ്മുടെ കുടുംബയൂണിറ്റുകളുടെ കഴിഞ്ഞ ഏതാനും വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാല്‍ മലങ്കര സഭയിലെ ഏതൊരിടവകയ്‌ക്കും അൽഭുത മുളവാക്കുന്ന രീതിയിലും ഇടവകയ്‌ക്കും നമുക്കോരോരുത്തര്‍ക്കും വളരെ അഭിമാനിക്കാവുന്ന രീതിയിലുമത്ര. ഏതാനും വര്‍ഷം കൊണ്ട്‌ നമ്മുടെ ഇടവക ലക്ഷ്യമിട്ടതിനപ്പുറമായി നാം നേട്ടം കൈവരിച്ചതിന്‌ പിന്നില്‍ അനേകരുടെ പ്രാര്‍ത്ഥനയുടെ ഫലമായുള്ള ദൈവാനുഗ്രഹവും മുഴുവന്‍ ഇടവകക്കാരുടെ കൂട്ടായ പരിശ്രമവുമുണ്ട്‌. കഴിഞ്ഞ ഏതാനും വര്‍ഷക്കാലം ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അക്ഷീണം പ്രവര്‍ത്തിച്ച്‌ നേതൃത്വം നല്‍കിയ നമ്മുടെ മുന്‍ വികാരിമാര്‍ക്കും പള്ളി ഭരണസമിതിക്കും ഭക്തസംഘടനാ പ്രവര്‍ത്തകര്‍ക്കും യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന്‌ ചുക്കാന്‍ പിടിച്ച യൂണിറ്റ്‌ ഭാരവാഹികള്‍ക്കും കുടുംബയൂണിറ്റ്‌ കേന്ദ്രസമിതി ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

ഇടവകയിലെ 12 കുടുംബയൂണിറ്റുകളുടെ യൂണിറ്റ്‌തല മത്സരങ്ങള്‍ നടത്തി വിജയികളെ സംയുക്ത വാര്‍ഷിക യോഗത്തിനോടനുബന്ധിച്ച്‌ നടത്തിയ മത്സരത്തില്‍ പങ്കെടുപ്പിച്ചു. വിജയികള്‍ക്ക്‌ സമ്മാനവിതരണം നടത്തുകയുണ്ടായി. യൂണിറ്റുകളുടെ വാര്‍ഷികം ഓരോ യൂണിറ്റുകളിലും വച്ച്‌ പ്രദേശത്തിന്റെ ഉത്സവംപോലെയാണ്‌ കൊണ്ടാടിയത്‌. കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തനം മൂലം നിരവധി പേര്‍ക്ക്‌ പ്രാര്‍ത്ഥനാ ജീവിതത്തില്‍ മുന്നേറാനും ചിലര്‍ മദ്യപാന മുക്തരാകാനും ചില കുടുംബങ്ങള്‍ തമ്മിലുള്ള കാലപ്പഴക്കം ചെന്ന കുടുംബവഴക്കുകള്‍ അവസാനിപ്പികാനും സര്‍വ്വോപരി ഇടവകയുടെ ആത്മീയ മുന്നേറ്റത്തിനും വഴി ഒരുക്കി. കുടുംബയൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന്റെ മൂന്നാം വര്‍ഷത്തിന്റെ ആരംഭത്തില്‍ നമുക്ക്‌ യേശുക്രിസ്‌തുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ മുന്നേറാന്‍ കൂടുതല്‍ സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടിയിരിക്കുന്നു. വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ ഫലമായി നമ്മുടെ ഇടവക ഒരു മദ്യവിമുക്ത ഇടവകയായി, പുകവലി രഹിത ഇടവകയായി സന്തോഷവും സമാധാനവും അനുഭവിക്കുന്ന കുടുംബങ്ങള്‍ ഉള്ള ഇടവകയായി മാറാന്‍ സര്‍വ്വ ശക്തനായ ദൈവം കരുണ ചൊരിയട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക്‌ എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.

 

കുടുംബയൂണിറ്റ്‌

1. മാര്‍ അത്താനാസിയോസ്‌ കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
2. സെന്‍റ്‌ അഫ്രേം കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
3. സെന്‍റ്‌ കുര്യാക്കോസ്‌ കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
4. സെന്‍റ്‌ പോള്‍സ്‌ കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
5. സെന്‍റ്‌ ‌ ജോണ്‍സ്‌ കുടുംബ യൂണീറ്റ്‌ , ഇഞ്ചൂര്‍
6. സെന്‍റ്‌ ഇഗ്‌നാത്തിയോസ്‌ കുടുംബയൂണിറ്റ്‌
7. സെന്‍റ്‌ പീറ്റേഴ്‌സ്‌ കുടുംബ യൂണീറ്റ്‌, ഇഞ്ചൂര്‍
8. സെന്‍റ്‌ ജോര്‍ജ്‌ കുടുംബ യൂണിറ്റ്‌,പിടവൂര്‍
9. സെന്‍റ്‌ തോമസ്‌ കുടുംബ യൂണിറ്റ്‌,മൈലൂര്‍
10. മാര്‍ ബെസേലിയോസ്‌കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
11. സെന്‍റ്‌ ഗ്രീഗോറിയോസ്‌കുടുംബ യൂണിറ്റ്‌, വാരപ്പട്ടി
12. സെന്‍റ്‌ മേരീസ്‌കുടുംബ യൂണിറ്റ്‌, വാരപ്പട്ടി