Chapels

ഈ പള്ളിയുടെ നാലു ഭാഗങ്ങളിലായി നാലു ചാപ്പലുകള്‍ ദൈവാരാധനയ്‌ക്കായി കാലാ കാലങ്ങളില്‍ പണിയുകയുണ്ടായി.

1. വി. ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തിലുളള പിടവൂര്‍ ചാപ്പൽ
പള്ളിയില്‍ നിന്ന്‌ 2 കിലോ മീറ്റര്‍ അകലെ പിടവൂര്‍ പ്രദേശത്ത്‌ 1926-ല്‍ പരിയാരത്ത്‌ ശ്രീ. ചാക്കോ പൈലി 14 സെന്റ് സ്ഥലത്ത്‌ ഗീവര്‍ഗീസ്‌ സഹദായുടെ നാമത്തില്‍ കുരിശ്‌ സ്ഥാപിച്ച്‌ , തുടര്‍ന്ന്‌ ഇത്‌ കുരിശുപള്ളിയായി ഉയര്‍ത്തുകയും കാലപ്പഴക്കത്താല്‍ 2001 ഫെബ്രുവരി മാസം 8-ാം തിയതി പുതുക്കി പണിത്‌ ചാപ്പലായി ഉയര്‍ത്തി വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്‌ച ചാപ്പലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു വരുന്നു. എല്ലാ വര്‍ഷവും ഏപ്രില്‍ മാസം 22, 23 തിയതികളില്‍ ഇവിടെ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മമപ്പെരുന്നാള്‍ ആചരിച്ചുവരുന്നു.

2. പരി. ഏലിയാസ്‌ത്രിതിയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ നാമത്തിലുളള താഴത്തെ ചാപ്പൽ
പരി. ഏലിയാസ്‌ത്രിതിയന്‍ പാത്രിയര്‍ക്കീസ്‌ ബാവ 1931 ജൂണ്‍ 19-ന്‌ ഈ പള്ളിയില്‍ ശ്ലൈഹിക സന്ദര്‍ശനം നടത്തുകയും ആയതിന്റെ സ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ പാദസ്‌പര്‍ശനമേറ്റ മണ്ണില്‍ പരി. ബാവയുടെ നാമത്തില്‍ ചാപ്പല്‍ സ്ഥാപിക്കുകയും കാലപ്പഴക്കത്താല്‍ 2006 ജനുവരി മാസം 18-ാ0 തിയതി പുതുക്കിപ്പണിത്‌ വി. ബലിയര്‍പ്പിച്ചു. എല്ലാ വര്‍ഷവും ഫെബ്രവരി 12,13 തിയതികളില്‍ പ. ബാവയുടെ ഓര്‍മമ പ്പെരുന്നാള്‍ ആഘോഷിച്ചു വരുന്നു.

3. പരിശുദ്ധ യൽദോ മാർ ബസ്സേലിയോസ്‌ ബാവായുടെ നാമത്തിലുളള കോഴിപ്പിളളി ചാപ്പൽ
പള്ളിയില്‍ നിന്ന്‌ 2 കിലോമീറ്റര്‍ അകലെ കോഴിപ്പിള്ളി പ്രദേശത്ത്‌ കോതമംഗലം മാർ തോമാൻ ചെറിയപള്ളി ഇടവാഗങ്ങമായ തെക്കിലക്കാട്ട് ടി .പി. വർഗീസ് അദേഹത്തിന്റെ സ്ഥലത്ത് പ. എൽദോ മോർ ബസ്സേലിയോസ്‌ ബാവയു ടെ നാമത്തില്‍ കുരിശു സ്ഥാപിച്ചു ഈ പള്ളിക്ക് ദാനമായി നൽകി .പിന്നീട് അദേഹത്തിന്റെ മരണശേഷം 2002 - ഫെബ്രുവരി മാസം 22-ം തിയതി സഹോദരങ്ങൾ ഈ കുരിശുംതൊട്ടി മനോഹരമായി പുതുക്കി പണിത്‌ ചാപ്പലാക്കി പള്ളിക്കുനല്കി. പ.എൽദോമോർ ബസ്സേലിയോസ്‌ ബാവ കബറടങ്ങിയിരിക്കുന്ന കോതമംഗലം മാർ തോമാൻ ചെറിയപള്ളിയിലെ പെരുന്നാളിന്‌ കൊടികയറ്റുന്നതിനേതുടര്‍ന്ന്‌ വരുന്ന വെള്ളി, ശനി ദിവസങ്ങ ളില്‍ ഇവിടെ പെരുന്നാളായി ആചരിച്ചുവരുന്നു.

4. പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ നാമത്തിലുളള വാരപ്പെട്ടി ചാപ്പൽ
പള്ളിയില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ വാരപ്പെട്ടി പ്രദേശത്ത്‌ ശ്രീ. പൈലി മത്തായി കുരുന്നപ്പിളളില്‍ വാങ്ങി ദാനമായി നല്‍കിയ രണ്ടേകാല്‍ സെന്റ് സ്ഥലത്ത്‌ ആ പ്രദേശത്തുള്ള 22 കുടുംബങ്ങള്‍ മുന്‍കൈയെടുത്ത്‌ ഇടവക ജനങ്ങളുടെ സഹകരണത്തോടെ പ. പരുമല തിരുമേനിയുടെ നാമത്തില്‍ ചാപ്പല്‍ പണിയുകയും 2002 നവംബര്‍ മാസം 15-ാ0 തിയതി അഭി. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീല്‍ത്തയാല്‍ കൂദാശ ചെയ്‌തു. കൂടാതെ ചെറിയ വര്‍ക്കി കുരുന്നപ്പിള്ളില്‍ മുക്കാൽ സെന്റ് സ്ഥലം ഇതിനോട്‌ ചേര്‍ന്ന്‌ വാങ്ങി ദാനമായി നല്‍കിയിട്ടുണ്ട്‌. എല്ലാ വര്‍ഷവും നവംബര്‍ മാസം 1, 2 തിയതികളില്‍ പരുമല തിരുമേനിയുടെ ഓര്‍മമപ്പെരുന്നാളായി അചരിച്ചു വരുന്നു.