
History
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇഞ്ചൂര്‍ കോഴിപ്പിള്ളി, വാരപ്പെട്ടി, പിടവൂര്‍, മൈലൂര്‍ പ്രദേശങ്ങളിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ആരാധിക്കുന്നതിന് ഒരു ദൈവാലയം ഇല്ലായിരുന്നു. അവര്‍ ആത്മീയമായ ആവശ്യങ്ങള്‍ക്ക് കോതമംഗലത്തും കാരക്കുന്നത്തുമുള്ള ദൈവാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതിന് പരിഹാരം കാണുന്നതിനായി വാരപ്പെട്ടി പഞ്ചായത്തിന്റെ ഹൃദയഭാഗമായ ഇഞ്ചൂര്‍ പ്രദേശത്ത് ഒരു ദൈവാലയം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും 1916 ആഗസ്റ്റ് മാസം 22-ാo തിയതി വാരപ്പെട്ടി എല്‍. പി. സ്ക്കൂളില്‍ വച്ച് കൂടിയ പൊതുയോഗത്തില്‍

പള്ളി സ്ഥാപക വികാരി
ഫാ. മത്തായി ചെറുകരയില്‍
പള്ളി നിര്‍മ്മിക്കുന്നതിന് അന്നത്തെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത, കാലം ചെയ്ത പരി. പൗലോസ് മാര്‍ അത്താനാസി യോസ് വലിയ തിരുമേനിയുടെയും, കോട്ടയം ദിവാന് പേഷ്കാറിന്റേയും അനുവാദം വാങ്ങുന്നതിന് ബ. മത്തായി കത്തനാരെ യോഗം ചുമതലപ്പെടുത്തി. അച്ചന്റെ ശ്രമഫലമാ യി 1917 മകരമാസം 6-ാ0 തിയതി കുരിശു സ്ഥാപിച്ചു. അന്തിനാട്ടുകുടിയില് ചാണ്ടി പൈലി വഴിപാട് ആയി നല്കിയ 54 സെന്റ പുരയിടത്തില്‍ 91 കുടുംബങ്ങള്‍ ചേര്‍ന്ന് ഒരു വര്‍ഷക്കാലം രാപകലില്ലാതെ കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി മാര്‍ തോമാസ്ലീഹായുടെ നാമത്തില്‍ 1918 മകരം 6-ന് ചേർന്നായി ഒരു കുരിശുംതോട്ടി സ്ഥാപിച്ചു. പരി. വലിയ തിരു മേനി ആദ്യമായി ബലിയര്‍പ്പിച്ചുകൊണ്ട് ദേശത്തെ അനുഗ്രഹിച്ചു. പള്ളിക്ക്അനുവാദം കിട്ടുന്നതിന് വേണ്ടി അന്തീനാട്ടുകുടിയില് ചാണ്ടിപൈലി 28 സെന്റ നിലവും അന്തീനാട്ടുകൂടിയില് മാത്യു തൊമമന് 48 സെന്റ നിലവും പള്ളിക്ക് വഴിപാട് ആയി നല്‍കിയിട്ടുണ്ട്.


എന്നാല്‍ കാലത്തിന്റെ യാത്രയില്‍ ഇടവകയില്‍ കുടുംബങ്ങളുടെ എണ്ണം 400 കവിയുകയും ദൈവാലയത്തില്‍ സ്ഥലപരിമിതി ഒരു പ്രശ്നമാവുകയും ചെയ്തപ്പോള്‍ ഇടവക മക്കള്‍ ദൈവാലയം മനോഹരമായി പുതുക്കിപണിയുന്നതിന് തീരമാനമെടുത്തു. 2007 നവംബര്‍ മാസം 3-ാ0 തിയതി പള്ളി വികാരി ബഹു. വലിയപറമ്പില്‍ എല്‍ദോ കശ്ശീശയുടെയും സഹവികാരി നാരകത്തുകുടി ജോര്‍ജ്ജ് കശ്ശീശയുടെയും ശ്രഷ്ഠ കാതോലിക്കായും ഇടവക മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര് ഡോ. ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും അനുഗ്രഹീത സാന്നിദ്ധ്യത്തില്‍ പുതുക്കിപ്പണിയുന്ന ദൈവാലയത്തിന് തറക്കല്ലിട്ടു.
ഇടവക മക്കളുടെയും, മറ്റ് അഭ്യുദയകാംക്ഷികളുടേയും നിര്‍ലോഭമായ സഹകരണത്താലും പ്രാര്‍ത്ഥനയാലും ഇന്നു കാണുന്ന തരത്തില്‍ വെറും രണ്ടു വര്‍ഷം കൊണ്ടു ദൈവാലയം പുതുക്കിപ്പണിയുവാന്‍ സാധിച്ചു എന്നുള്ളതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു.
തിരുശേഷിപ്പ്

മഹാപരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പതൃയർകീസ് ബാവ (മഞ്ഞിനികര ബാവ ) ഈ നാടിനെയും ഇടവകയെയും എഴുന്നുള്ളി വന്നു അനുഗ്രഹിച്ചതിന്റെ ഓർമ്മക്കായി യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ 2011 ജനുവരി 18 ന് പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ച് അനുഗ്രഹിച്ചു ,പരിശുദ്ധന്റെ മധ്യസ്ഥത അനേകം പേരുടെ രോഗശാന്തിക്കും മഹാ വിപത്തുകൾ മാറിപോകുന്നതിനും കാരണമാകുന്നതായി അനുഭവസാക്ഷ്യങ്ങൾ കാണിച്ചുതരുന്നു.